ഇരട്ട പദവിയ്ക്കു വിലക്കുമായി സംസ്ഥാന പി.വൈ.പി.എ : പിന്തുണയുമായി ഐ.പി.സി. നേതൃത്വം

കുമ്പനാട്: പി. വൈ. പി. എ. യുടെ വിവിധ ഭരണതലങ്ങളിൽ എക്സിക്യൂട്ടീവ് പദവികൾ വഹിക്കുന്ന അംഗങ്ങൾ മറ്റ് ഇതര പെന്തക്കോസ്ത് യുവജന സംഘടനകളിൽ ഭാരവാഹിത്യം വഹിക്കുന്നത് വിലക്കി കൊണ്ട് മെയ് 16ന് കൂടിയ സംസ്ഥാന കൗൺസിൽ പ്രമേയം പാസ്സാക്കി. ഇതോടെ ഇരട്ട പദവി സംബന്ധിച്ച ചർച്ചകൾ ഐ.പി.സിയിൽ വീണ്ടും സജീവമായി. പി. വൈ. പി. എ. സെന്റർ ഭാരവാഹികളായ ചില അംഗങ്ങൾക്കെതിരെ സംസ്ഥാന സമിതിയിൽ ഉയർന്ന ഗുരുതര ആരോപണങ്ങളാണ് ഇത്തരം കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.…